പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി

പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നടത്തി

മലയോര മേഖലയിലെ ജനങ്ങളുടെ ആശ്രയമായ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിച്ചു .

നാലുനിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ അത്യാഹിത റേഡിയോളജി വിഭാഗങ്ങളും , രണ്ടു മൂന്ന് നിലകളിലായ ഗൈനക്കോളജി വിഭാഗവും റൂമുകളും നാലാം നിലയിൽ അത്യധുനീക  സംവിധാനങ്ങളോട് കൂടിയ ഓപ്പറേഷൻ തീയേറ്റർ  സമുച്ചയവും ആയിരിക്കും സജീകരിക്കുക.

ഏറ്റവും കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്നതാണ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൻ്റെ ലക്ഷ്യമെന്നും മുണ്ടക്കയത്തും സമീപ പ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് ആശുപത്രിയിൽ പൂർത്തിയാകുന്ന ഇ ഭാഗങ്ങൾ ഉപകാരപ്പെടട്ടെ എന്ന്  മാർ ജോസ് പുളിക്കൽ ആശംസിച്ചു . ഗവേർണിംഗ് ബോഡി അംഗങ്ങൾ , ജനപ്രതിനിധികൾ , വൈദീകർ, സിസ്റ്റേഴ്സ് , ഡോക്ടർസ് തുടങ്ങിയവർ പങ്കെടുത്തു 

Share this Post: