മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് [MMT] ഹോസ്പിറ്റൽ കഴിഞ്ഞ 57 വർഷമായി മുണ്ടക്കയത്തെയും സമീപ പ്രദേശങ്ങളിലെയും ഗ്രാമീണ ജനതയുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങളിൽ ഒഴിച്ചുകൂടാനാവത്ത സാന്നിധ്യമാണ്. ഈ കാലയളവിൽ അടിസ്ഥാന സൗകര്യങ്ങളുടെയും, സേവന മികവിൻ്റെയും കാര്യത്തിൽ വലിയ പുരോഗതിയാണ് ആശുപത്രി കൈവരിച്ചത്.ഇതിൽ അവിസ്മരണീയമാംവിധം രേഖപ്പെടുത്താവുന്ന ഒരംഗീകാരമാണ് ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ ഘടകമായ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ [NABH] നൽകുന്ന അക്രഡിറ്റേഷൻ.ചികിത്സാ തുടർച്ച ഉറപ്പു വരുത്തൽ [A.A.C], രോഗികളുടെ ശരിയായ സംരക്ഷണം [C.O.P], ഔഷധമിശ്രണ നിർവ്വഹണം [M.O.M],രോഗിയുടെ അവകാശവും സംരക്ഷണവും [P.R.E], ആശുപത്രിയിലെ അണുബാധ നിയന്ത്രണം[H.I.C], തുടങ്ങിയ നിരവധി മാനദണ്ഡങ്ങൾ വിലയിരുത്തിയതിന് ശേഷമാണ് ആശുപത്രികൾക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ [NABH] ഈ അംഗീകാരം നൽകുക. നീണ്ട നാളത്തെ വിലയിരുത്തലുകൾക്കും പരിശോധന പ്രക്രീയകൾക്കും ശേഷം ലഭിച്ച ഈ അംഗീകാരം ആശുപത്രിയിലെ ചികിത്സാ സംവിധാനത്തിന് പുതിയ മുഖം നൽകുന്നതോടൊപ്പം; രോഗികൾക്കും, ആശുപത്രി ജീവനക്കാർക്കും ഒരേ പോലെ പ്രയോജനം ലഭിക്കത്തക്ക വിധത്തിൽ ആശുപത്രി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഇടയാക്കും.
മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് നാഷണൽ അക്രഡിറ്റേഷൻ ബോർഡിൻ്റെ [NABH] അംഗീകാരം ലഭിച്ചതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം കോവിഡ് പ്രോട്ടോകോൾ പലിച്ച് നടന്ന ലളിതമായ ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവ്വഹിച്ചു.സാധരണക്കാരായ ജനങ്ങൾക്ക് മികവുറ്റ ചികിത്സ നൽകുന്ന പുതിയ തലങ്ങളിലേക്ക് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് വളരട്ടെ എന്ന ആശംസയോടെ അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റുകൾ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ: കെ.എം.മാത്യുവിനും, ആശുപത്രിയിലെ വിവിധ ഡിപ്പാർട്ടുമെൻ്റ് മേധാവികൾക്കും കൈമാറി. പെരുവംന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഡോമിനാ സജി മുഖ്യ പ്രഭാഷണവും, റവ.സിസ്റ്റർ.ജെസ്സി പ്രതീക്ഷാ കുട്ടിക്കാനം ആശംസയും അറിയിച്ചു.കാഞ്ഞിരപ്പള്ളി വികാരി ജനറാളും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിൻ്റെ വൈസ് പ്രസിണ്ടൻ്റുമായ ഫാ: കുര്യൻ താമരശ്ശേരി സന്നി ഹിതനായ മീറ്റിങ്ങിന് ആശുപത്രി ഡയറക്ടർ ഫാ: സോജി കന്നാലിൽ, അഡ്മിനിസ്ട്രേറ്റർ ഫാ: ദീപു പുത്തൻ പുരയ്ക്കൽ, അസിസ്റ്റൻ്റ് ഡയറക്ടർ ഫാ: വർഗ്ഗീസ് ഞള്ളിമാക്കൽ എന്നിവർ നേതൃത്വം നൽകി.