മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ഓങ്കോളജി, യൂറോളജി ഒ പി വിഭാഗങ്ങൾ.
മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ,പാലാ മാർസ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെ ഓങ്കോളജി യൂറോളജി വിഭാഗങ്ങൾ പ്രവർത്തനമാരംഭിച്ചു. ഓങ്കോളജി വിഭാഗത്തിൽ ഡോ. റോണി ബെൻസൺ ൻ്റെ സേവനം എല്ലാ ബുധനാഴ്ച ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് 4 മണി മുതൽ 6 മണി വരെയും യൂറോളജി വിഭാഗത്തിൽ ഡോ. ആൽബിൻ ജോസ് പിയുടെ സേവനം എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വ്യാഴാഴ്ച ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് നാലു മുതൽ ആറു വരെയും എം എം റ്റി ഹോസ്പിറ്റലിൽ ലഭ്യമായിരിക്കും.
ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സോജി കന്നാലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ റോണി ബെൻസൺ ഡിപ്പാർട്ട്മെന്റ് കളുടെ ഉദ്ഘാടനം നിർവഹിച്ചു.